കൊട്ടിയൂർ: കണ്ണൂർ -വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അമ്പായത്തോട് 44-ാം മൈൽ ചുരം രഹിത പാത യാഥാർത്ഥ്യമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും സി.പി.ഐ കൊട്ടിയൂർ ലോക്കൽ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. കെ.എ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഷാജി പൊട്ടയിൽ പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യുട്ടീവ് അംഗം വി. ഷാജി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി സി.കെ. ചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി ഷിജിത്ത് വായന്നൂർ, വി. പദ്മനാഭൻ, മൈക്കിൾ ആമക്കാട്, പി. രാജീവൻ, സന്ധ്യ പാൽചുരം, ജോൺ പടിഞ്ഞാലി എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ഷാജി പൊട്ടയിൽ, അസിസ്റ്റന്റ് സെക്രട്ടറിയായി എം.എം. രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |