കണ്ണൂർ:പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ് സംഘടിപ്പിക്കുന്ന തീവ്രയജ്ഞ പരിപാടി 'വിഷുക്കണി'യുടെ ഭാഗമായി കണ്ണൂർ നിയമസഭാ മണ്ഡലത്തെ സമ്പൂർണ വായനശാല മണ്ഡലമായി മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചു. വിഷുക്കണി തീം സോങ് ആലപിച്ച പല്ലവി രതീഷിനുള്ള പുരസ്‌കാരവും മണ്ഡലത്തിലെ മികച്ച എസ്.പി.സി യൂണിറ്റായ മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂൾ, മികച്ച എൻ.എസ്.എസ് യൂണിറ്റായ സെന്റ് തെരേസാസ് സ്‌കൂൾ, മികച്ച മാലിന്യ മുക്ത പഞ്ചായത്തായ മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു.പീപ്പിൾസ് മിഷൻ നൽകുന്ന പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി നിർവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.ഡോ.വി. ശിവദാസൻ എം.പി ആമുഖ പ്രഭാഷണം നടത്തി.മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അനീഷ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ, പീപ്പിൾസ് മിഷൻ കൺവീനർ ടി.കെ.ഗോവിന്ദൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ഡോ.എം.സുർജിത്ത്, ചേംബർ ഓഫ് കോമേഴ്സ് ട്രഷറർ സുനിത നാരായണൻ കുട്ടി, സി.പി.ഷാരൂൺ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |