കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ മൽസരിക്കും.ആകെയുള്ള ഒമ്പത് സീറ്റിൽ മുസ്ലിം ലീഗും സി.എം.പി യും ഓരോ സീറ്റിലും കോൺഗ്രസ്സ് ഏഴ് സീറ്റുകളിലും മൽസരിക്കുവാൻ തീരുമാനിച്ചതായി കെ.പി.സി.സി സെക്രട്ടറിയും സഹകരണ ജനാധിപത്യ വേദി ജില്ലാ കൺവീനറുമായ എം.അസിനാർ അറിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.ആർ.വിദ്യാസാഗർ, ഹരീഷ് പി.നായർ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് പി.രാമചന്ദ്രൻ, ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.രവി, സോണിയ ജോസഫ്, ടി.സി.ബാലൻ, കെ.യു പ്രേമലത എന്നിവരാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ .
യു.ഡി.എഫ് നേതാക്കളായ കെ.കെ.ജാഫർ, ടി.വി. ഉമേശൻ, സി.വി.തമ്പാൻ, എം.അസിനാർ, മഡിയൻ ഉണ്ണികൃഷ്ണൻ, എം.കെ.മാധവൻ, മാത്യു സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശക പത്രിക സമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |