ചടങ്ങിൽ പുതിയ ആയുർവേദ മാറ്റിന്റെ ലോഞ്ചിംഗ് മന്ത്രി പി .രാജീവ് നിർവ്വഹിച്ചു
പാപ്പിനിശ്ശേരി: ഇരിണാവ് വിവേഴ്സ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനവും പുതുതായി പുറത്തിറക്കുന്ന ആയുർവേദ മാറ്റിന്റെ ലോഞ്ചിംഗും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. 10 തറികളിൽ പ്രവർത്തനം ആരംഭിച്ച സംഘം ഇന്ന് 150 ലേറെ തറികളുള്ള വ്യവസായ സംഘമാണ് ഇരിണാവിലേത്.
ജക്കാർഡ്, ഡോബി, ടർക്കി തുടങ്ങി പ്രത്യേകതകളുള്ള തറികൾ ഇരിണാവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. കേരളത്തിൽ കൈത്തറി സഹകരണ സംഘങ്ങളിൽ ഏറ്റവും ആദ്യം കയറ്റുമതി ലൈസൻസ് കരസ്ഥമാക്കിയ സൊസൈറ്റി 1995ൽ ഏറ്റവും നല്ല കൈത്തറി സഹകരണ സംഘത്തിനുള്ള കേന്ദ്ര ടെസ്റ്റൈൽ മന്ത്രാലയത്തിന്റെ സ്വർണപ്പതക്കവും നേടി.
രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായ ആയുർവേദ കൂട്ടുകൾ ഉപയോഗിച്ച് ചായം പൂശിയ നൂറ് ശതമാനം പരുത്തി നൂൽ ഉപയോഗിച്ചാണ് പുതിയ ആയുർ മാറ്റ് തയ്യാറാ ക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്ത ഫാബ്രിക് പെയിന്റ് സാരിയും മറ്റ് റെഡിവെയർ വസ്ത്രങ്ങളും സംഘം നിർമ്മിക്കാൻ ആരംഭിച്ചിട്ടുണ്ട്
വീവേഴ്സ് അങ്കണത്തിൽ നടന്ന പരിപാടിയിൽ എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 75 വയസ്സ് പിന്നിട്ട മുൻകാല നെയ്ത്തുകാരെ ചടങ്ങിൽ ആദരിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ബാലകൃഷ്ണൻ, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ, തോട്ടട ഐ ഐ എച്ച് ടി എക്സിക്യൂട്ടീവ് ഡയറക്ടർ എൻ ശ്രീധന്യൻ, ജില്ലാപഞ്ചായത്തംഗം പി.പി.ദിവ്യ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |