ഇരിട്ടി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം വിഭാവനം ചെയ്ത രീതിയിൽ ഭക്ഷ്യ ധാന്യങ്ങൾ ശരിയായ അളവിലും ഗുണനിലവാരത്തിലും ഗുണഭോക്താകൾക്ക് ലഭിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യക്കമ്മീഷൻ ചെയർമാൻ ഡോ.ജിനു സക്കറിയ ആറളം ഗോത്രവർഗ്ഗ മേഖല സന്ദർശിച്ചു. അറളം ഫാമിലെ അംഗനവാടികൾ, ഗോത്രവർഗ്ഗ മേഖലയിലെ വീടുകൾ, റേഷൻകട എന്നിവിടങ്ങളിലായിരുന്നു കമ്മീഷന്റെ സന്ദർശനം.മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും മൂന്നു വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികളുടെയും ഗർഭിണികളുടേയും പോഷകാഹാര വിതരണം, ജനനി ജന്മരക്ഷാ പദ്ധതിയുടെ രജിസ്‌ട്രേഷൻ എന്നിവ കമ്മിഷൻ വിശദമായി അന്വേഷിച്ചു വിലയിരുത്തി. വിതരണത്തിൽ വീഴ്ചകൾ ഉണ്ടോയെന്നും കമ്മിഷൻ പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |