പെരിയ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കേരള കേന്ദ്ര സർവകലാശാല. ഭരണകാര്യാലയത്തിന് മുന്നിൽ വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി.ആൽഗുറിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. മനസാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് പഹൽഗാമിലേതെന്നും ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇരകളോടും അവരുടെ കുടുംബങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഭീകരത മറികടന്ന് രാജ്യം ശക്തമായി മുന്നോട്ടുപോകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണം കൂടിയാണ് പഹൽഗാമിലേതെന്ന് അനുശോചന സന്ദേശത്തിൽ രജിസ്ട്രാർ ഡോ. എം. മുരളീധരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി. കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ.ആർ. ജയപ്രകാശ്, വിവിധ വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |