തലശ്ശേരി: പുതിയ ജില്ലാ കോടതി സമുച്ചയത്തിലെ ഫയർ ലിഫ്റ്റിൽ കയറിയ പോക്‌സോ കോടതിയിലെ വനിതാ പൊലീസ് ലയ്സൺ ഓഫീസർ ശ്രീജയും മറ്റ് രണ്ട് പേരും കുടുങ്ങി. ഫയർ ഫോഴ്സ് എത്തിയാണ് മൂവരെയും രക്ഷപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തേകാലോടെയാണ് സംഭവം. പുതിയ കോടതിയിലെ നാലാം നിലയിൽ പ്രവർത്തിച്ചു വരുന്ന ജില്ലാ ഗവ.പ്ലിഡർ ഓഫീസിൽ നിന്ന് വന്ന ലൈസൺ ഓഫീസറും മറ്റ് രണ്ട് പേരും അവിടെ നിന്നും ലിഫ്റ്റിൽ കയറി താഴേക്ക് പോകുന്നതിനിടെ പാതിവഴിയിൽ പ്രവർത്തനം നിലക്കുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് തലശ്ശേരിയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഉദ്ഘാടനം നടന്ന ദിവസം തൊട്ട് ഈ ലിഫ്റ്റ് ഇടയ്ക്കിടക്ക് പണിമുടക്കിയിട്ടുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. ഇവിടെ ലിഫ്റ്റ് ഓപ്പറേറ്റർമാരെയും നിയമിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |