കണ്ണൂർ: അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് വിരമിക്കുന്ന നേതാക്കൾക്ക് യാത്രയയപ്പ് നൽകി. വാട്ടർ അതോറിറ്റി ബോർഡ് അംഗം ആർ.സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലിബറൽ നയങ്ങളുടെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന ഇടത് ബദൽ നയങ്ങൾക്ക് അക്വ വലിയ പിന്തുണയാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അക്വ മുൻ പ്രസിഡന്റുമാരായ ജെ.മോഹൻ കുമാറും കെ.സാവിത്രിയും അഭിവാദ്യം ചെയ്തു.അക്വ വൈസ് പ്രസിഡന്റുമാരായ ടി.തുളസീധരൻ, മുഹമ്മദ് ഷാഹി, ജനറൽ സെക്രട്ടറി സന്തോഷ്കുമാർ ഇ.എസ്, പ്രസിഡന്റ് എസ്.തമ്പി എന്നിവർ സംസാരിച്ചു. നാരായണൻ നമ്പൂതിരി, കെ.യു മിനി, രവീന്ദ്രൻ, അരുൺ, ആർ.അനിൽ, ടി.നാസർ, നിക്സൺ, കെ.ജി.മനോജ് , രഘു മേതലൂർ എന്നിവർ ആദരവ് ഏറ്റുവാങ്ങി. സംസ്ഥാന സമ്മേളന ലോഗോ തയ്യാറാക്കിയ പി.വി.ഉണ്ണികൃഷ്ണന് മൊമന്റൊ നൽകി ആദരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |