പയ്യാവൂർ: ദൈവകരുണയുടെ തീർത്ഥാടന പള്ളിയിൽ പത്ത് ദിവസത്തെ തിരുനാളാഘോഷങ്ങൾക്കും നവനാൾ പ്രാർത്ഥനയ്ക്കും ഇടവക വികാരി ഫാ.ജോൺ വാഴകാട്ട് കൊടിയേറ്റിയതോടെ തുടക്കമായി.മേയ് 4ന് സമാപിക്കും.ഇന്ന് മുതൽ മേയ് 3 വരെ എല്ലാ ദിവസവും വൈകുന്നേരം 4ന് കരുണക്കൊന്ത, വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും.ഫാ.മാത്യു ആനിക്കുഴിക്കാട്ടിൽ, ഫാ.ബിബിൻ അഞ്ചെമ്പിൽ, ഫാ.നോബിൾ ഓണംകുളം, ഫാ.അഗസ്റ്റിൻ ചെറുനിലം, ഫാ.വർഗീസ് കളപ്പുരയ്ക്കൽ, ഫാ.ജോസഫ് ചൊള്ളമ്പുഴ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. മൂന്നിന് വൈകുന്നേരം 6.45 ന് പയ്യാവൂർ ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം എന്നിവ നടക്കും. സമാപന ദിനമായ നാലിന് രാവിലെ 7 ന് വിശുദ്ധ കുർബാന. എട്ടരക്ക് ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം എന്നിവക്ക് തലശേരി അതിരൂപതാ ചാൻസലർ ഫാ.ജോസഫ് മുട്ടത്ത്കുന്നേൽ മുഖ്യകാർമ്മികത്വം വഹിക്കും. ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം എന്നിവക്ക് ശേഷം ഊട്ട് നേർച്ചയും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |