പാനൂർ: അദ്വൈത ദർശനം സാധാരണക്കാരിലെത്തിച്ച് വാഗ്ഭടാനന്ദൻ മത പരിഷ്കരണം നടത്തിയെന്ന്
യുവപ്രഭാഷക യു. ആര്യ പ്രഭ പറഞ്ഞു. പത്തായക്കുന്ന് വാഗ്ഭടാനന്ദ ഗുരുദേവവിലാസം വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ ജന്മദിനാഘോഷ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. സാംസ്‌കാരിക കേരളം വാഗ്ഭടാനന്ദന്റെ സംഭാവന വേണ്ടവിധത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. ഗുരുദേവവിലാസം വായനശാല പ്രസിഡന്റ് വി.പി. ഷാജി അദ്ധ്യക്ഷത വഹിച്ചു. വി.കെ സരീഷ് ദാസ് സ്വാഗതം പറഞ്ഞു. കെ.പി രാജേന്ദ്രൻ നന്ദി പറഞ്ഞു. ലൈബ്രറി കൗൺസിലിന്റെയും എസ്.എസ്.എയുടെയും നേതൃത്വത്തിൽ അവധിക്കാല വായന പരിപോഷണ പരിപാടിയും നടന്നു. വാർഡ് മെമ്പർ പി. മജിഷ ഉദ്ഘാടനം ചെയ്തു. പി.കെ ജ്യോതിറാം പദ്ധതി വിശദീകരിച്ചു. വി.പി ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി രാജേന്ദ്രൻ സ്വാഗതവും വി.കെ സരീഷ് ദാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |