തൃക്കരിപ്പൂർ: കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന എസ്.സി -എസ്ടി. എംപ്ലോയീസ് ആന്റ് പെൻഷനേഴ്‌സ് വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം വിളംബരപ്പെടുത്തി സംഘടന കലാ -സാംസ്കാരിക വിഭാഗം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് നടത്തി. ജാതി സെൻസസിന് തുടക്കമിടുക, പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കിടയിൽ സാമ്പത്തീക സംവരണം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നുമുൾപ്പെടെയുള്ള ഏഴോളം വിഷയങ്ങളിലൂന്നി നടക്കുന്ന സമ്പൂർണ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് നടന്നത്. തൃക്കരിപ്പൂർ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എം.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.രാജീവൻ, ജില്ലാ കമ്മിറ്റി അംഗം ഇ.സജീവൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |