നീലേശ്വരം: മണ്ണാൻ-വണ്ണാൻ സമു ദായ സംഘം സംസ്ഥാന വാർഷിക സമ്മേളനം നീലേശ്വരം കോട്ടപ്പുറത്തെ മുൻസിപ്പൽ ടൗൺ ഹാളിൽ സംസ്ഥാന പ്രസിഡന്റ് എം.പി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃ ഷ്ണൻ ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗരസഭാ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വി. ഗൗരി കൗൺസിലർ റഫീഖ് കോട്ടപ്പുറം കൗൺസിലറും എം.വി.എസ് ട്രസ്റ്റ് പ്രസിഡന്റുമായ കെ.മോഹനൻ എന്നിവർ സംസാരിച്ചു.സംസ്ഥാന സിക്രട്ടറി കെ.സേതു മാധവൻ പ്രവർത്തന റിപ്പോർട്ടുംട്രഷറർ കെ.പി.വേണു ഗോപാൽ വരവ് ചിലവ് കണക്കുകളും അവതരി പ്പിച്ചു മുഴുവൻ പൊതുമേഖല സ്ഥാപനങ്ങളിലും പട്ടിക ജാതി സംവരണം ഏർ പ്പെടുത്തുകജാതി സെൻസസ് നടപ്പിലാക്കുക എന്ന പ്രമേയത്തിലൂടെ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യ പ്പെട്ടു.സ്വാഗതസംഘം ചെയർമാൻ ചന്ദ്രാനന്ദൻ സ്വാഗതവും ശരീധരൻ ബാര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |