പടന്നക്കാട് : സ്‌നേഹസദൻ ഷെൽട്ടർ ഹോമിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് നൽകി. ബാഗ്, കുട, നോട്ട് ബുക്കുകൾ, പെൻസിൽ, പേന, സ്‌കെയിൽ, ബുക്ക് കവർ എല്ലാം അടങ്ങിയ 1500 ലധികം വിലവരുന്ന സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് സ്‌നേഹസദനിലെ കുട്ടികൾക്കു നൽകിയത്. പഠനോപകരണ കിറ്റ് വിതരണം പടന്നക്കാട് നല്ലയിടയൻ ചർച്ച് വികാരിയും തലശ്ശേരി അതിരൂപതാ വികാരി ജനറാളുമായ ഫാദർ മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്തു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സുശീല രാജൻ അദ്ധ്യക്ഷത വഹിച്ചു. ഹോം കെയർ ലീഡർ ഗോകുലനന്ദൻ മോനാച്ച സംസാരിച്ചു. സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി. ജോഷിമോൻ സ്വാഗതവും സ്‌നേഹസദൻ ഷെൽട്ടർ ഹോം അഡ്മിനിസ്‌ട്രേറ്റർ സി നോബിൾ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |