കണ്ണൂർ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ അറുപത്തിയൊന്നാം ചരമ വാർഷിക ദിനത്തിൽ ഡി.സി.സി. ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.പുഷ്പാർച്ചനയ്ക്ക് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.തുടർന്ന് ആധുനിക ഇന്ത്യയിൽ നെഹ്റുവിന്റെ പ്രസക്തി എന്ന സെമിനാറിൽ മുൻ എം.എൽ.എ പ്രൊഫ.എ.ഡി മുസ്തഫ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പി.പി ബാലൻ എന്നിവർ പ്രഭാഷണം നടത്തി.നേതാക്കളായ വി.വി പുരുഷോത്തമൻ , അഡ്വ.ടി.ഒ.മോഹനൻ ,റിജിൽ മാക്കുറ്റി ,കെ.പ്രമോദ് , മനോജ് കൂവേരി , സുരേഷ് ബാബു എളയാവൂർ , ടി.ജയകൃഷ്ണൻ , അഡ്വ.റഷീദ് കവ്വായി ,സി.ടി.ഗിരിജ , എം.പി.വേലായുധൻ, ശ്രീജ മഠത്തിൽ ,നൗഷാദ് ബ്ലാത്തൂർ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് , സി.എം.ഗോപിനാഥ് ,കല്ലിക്കോടൻ രാഗേഷ് ,കെ.ഉഷ കുമാരി, ആർ.മായിൻ ,പി.അനൂപ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |