കാഞ്ഞങ്ങാട്: ബാർബർ ബ്യൂട്ടിഷ്യൻസ് സ്ഥാപനങ്ങളിൽ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ തരാതരത്തിൽ യൂസർ ഫീ ഈടാക്കുന്ന സാഹചര്യം ഒഴിവാക്കുക, യൂസർ ഫീ നൽകാൻ കഴിയാത്ത ബാർബർ ബ്യൂട്ടിഷ്യൻസ് സ്ഥാപനങ്ങൾക്ക് ഫൈൻ ചുമത്തുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ബി.എ കാസർകോട് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കെ.എസ്.ബി.എ മുൻ ജില്ലാ പ്രസിഡന്റ് എൻ സേതു ഉൽഘാടനം ചെയ്തു. എൻ.ശശി അദ്ധ്യക്ഷത വഹിച്ചു. . എ.വിനോദ് കുമാർ , എൻ.വീര , ആർ.രാജൻ, രവിചന്ദ്രൻ ബളാംതോട്, പാർത്ഥിപൻ എന്നിവർ പ്രസംഗിച്ചു. എൻ.വീര സ്വാഗതം പറഞ്ഞു. മാർച്ചിൽ നൂറ് കണക്കിൽ തൊഴിലാളികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |