കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കൾക്കുള്ള 2024 ലെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടർ അരുൺ കെ.വിജയൻ നിർവഹിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം വി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. 95 വിദ്യാർഥികളാണ് സ്‌കോളർഷിപ്പിന് അർഹരായത്. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.ഹരീഷ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ടി.പ്രദീപൻ, ട്രേഡ് യൂണിയൻ ഭാരവാഹികളായ മടപ്പള്ളി ബാലകൃഷ്ണൻ, ജിൻസ് മാത്യു, എം.മനോജ്, പി.പി.പ്രേമൻ, പ്രേംജിത്ത് പൂച്ചാലി, എൻ.കെ.ബിജു, പി.ഉമേശൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |