കാഞ്ഞങ്ങാട് : നെല്ലിക്കാട് കൃഷ്ണൻ മാസ്റ്റർ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നെല്ലിക്കാട്ട് കൃഷ്ണൻ മാസ്റ്റർ അനുസ്മരണം
പ്രൊഫസർ സി ബാലൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ പെരുമ്പള അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്‌കാരിക വേദി പ്രസിഡന്റ് എം. കുഞ്ഞമ്പു പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.ലത, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എൻ. ഗോപി, പ്രിൻസിപ്പാൾ സി വി.അരവിന്ദാക്ഷൻ, ഹെഡ്മാസ്റ്റർ എം.ശുഭലക്ഷ്മി എന്നിവർ സംസാരിച്ചു. സാംസ്‌കാരിക വേദി സെക്രട്ടറി എൻ. മണിരാജ് സ്വാഗതവും ജോയിൻ സെക്രട്ടറി എം.ദാക്ഷായണി നന്ദിയും പറഞ്ഞു.ചെറുകഥ ശില്പശാലയിൽ മികവ് കാട്ടിയ ഹൊസ്ദുർഗ് സ്‌കൂളിലെ ബി.ഐശ്വര്യ, ബല്ല ഈസ്റ്റ് സ്‌കൂളിലെ ദേവനന്ദ മുരളി എന്നിവരെയും ബല്ല ഈസ്റ്റ് ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |