
കാഞ്ഞങ്ങാട്:തപാൽ ഓഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എൻ.എഫ്.പി.ഐ-എ.ഐ.ജി.ഡി.എസ്.യു സംയുക്ത ഡിവിഷണൽ സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരഭവനിൽ സി ഐ.ടി.യു ജില്ലാ സെക്രട്ടറി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കെ.ഹരി പതാക ഉയർത്തി.ജി ആർ.പ്രമോദ്, എസ്.പി.ശിവദാസ്, എസ്.കെ.ഹരിദാസ്, എസ്.മോഹനൻ, കെ.പി.പ്രേംകുമാർ, കെ.ആർ.ബാബുരാജൻ , കെ.വി.വിൻസെന്റ്, കെ.ഉണ്ണികൃഷ്ണൻ, സി കെ.അശോക് കുമാർ സംസാരിച്ചു. പി.വി.ശരത് സ്വാഗതവും സി രാഘവൻ നന്ദിയും പറഞ്ഞു. പി 3 യൂണിയൻ ഭാരവാഹികൾ: എം.വിപിൻ(സെക്രട്ടറി), കെ.പി.പ്രേംകുമാർ(പ്രസിഡന്റ്),കെ.പി.റിജു(ട്രഷറർ). പി 4 യൂണിയൻ ഭാരവാഹികൾ:കെ.ഉണ്ണികൃഷ്ണൻ(സെക്രട്ടറി) , ഒ.രാജീവൻ(പ്രസിഡന്റ്) , വി.ജയേഷ് (ട്രഷറർ). ജി.ഡി.എസ് യൂണിയൻ ഭാരവാഹികൾ: സി രാഘവൻ(സെക്രട്ടറി), വി.വി.രാജൻ (പ്രസിഡന്റ്) , പി.പി.കിരൺ(ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |