
ആറ്റിങ്ങൽ: നിരോധിത പുകയില ഉത്പനങ്ങളുടെ വൻശേഖരവുമായി ഹോൾസെയിൽ കച്ചവടക്കാരായ അച്ഛനും മകനും പിടിയിൽ. അവനവഞ്ചേരി എ.എം.ആർ.എ റസിഡൻസ് അസോസിയേഷനിൽ ഷഹീന മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം പള്ളിമുക്ക് വടക്കേവിള,പുരയിടത്തിൽ വീട്ടിൽ മുഹമ്മദ് നൗഷീറിനേയും മകൻ ഉനൈസിനെയുമാണ് പിടികൂടിയത്. ഇവരിൽ നിന്ന് 100 കിലോയോളം വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി. ക്രിസ്മസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ രചനയുടെ നേതൃത്വത്തിൽ സ്കൂൾ,കോളേജ് പരിസരങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വിദ്യാർത്ഥികൾക്ക് പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ ഷിബു, പ്രിവന്റിവ് ഓഫീസർ ഗ്രേഡുമാരായ ദേവിപ്രസാദ്, ഷജീർ, സജിത്ത്, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ഷെരീഫ് സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ആദർശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ചിത്രം ആറ്റിങ്ങൽ എക്സൈസ് സംഘം പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിലായ പ്രതികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |