
തലശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് (എസ് )കമ്മിറ്റി യോഗം തീരുമാനിച്ചു. കോൺഗ്രസ് എസ് ജില്ലാപ്രസിഡന്റ് കെ.കെ.ജയപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എസ് സെക്രട്ടറി യു.ബാബു ഗോപിനാഥ്, ഡി.സി.സി.എസ് എക്സിക്യൂട്ടീവ് അംഗം അഷ്റഫ് ചെമ്പിയാലി, കെ.പി.സി.സി അംഗങ്ങളായ രാജീവൻ കീഴ്ത്തുള്ളി, കെ.എം.മോഹനവിലാസൻ, കെ.സി.എസ് സംസ്ഥാന പ്രസിഡന്റ് റിനീഷ് മാത്യു, ജില്ലാ ഭാരവാഹികളായ ജയപ്രകാശ് മമ്പറം, പി.കെ.ഹമീദ് മാസ്റ്റർ, പി.വാസവൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി മുഹമ്മദ് തച്ചറക്കലിനെയും പി.വാസവനെ സെക്രട്ടറിയായും ജാഫർ തലശ്ശേരിയെ വൈസ് പ്രസിഡന്റായും കെ. രാധാകൃഷ്ണനെ ട്രഷററായും എന്നിവരെ യോഗം തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |