പഴയങ്ങാടി:ചിത്രകാരന്മാരും ശില്പികളും ചരിത്രം രേഖപ്പെടുത്തുന്നവരാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി. കെ. ശ്രീമതി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എരിപുരത്ത് ചിത്രകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച പോരാട്ടച്ചായം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
എബി എൻ. ജോസഫ് അധ്യക്ഷനായി. കരിവെള്ളൂർ മുരളി സാംസ്കാരിക പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി. രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി. നാരായണൻ, പി.പി ദാമോദരൻ, എം. വിജിൻ എം.എൽ.എ, മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ, സി.എം വേണുഗോപാലൻ എന്നിവർ പങ്കെടുത്തു. എം.വി രാജീവൻ സ്വാഗതവും റിഗേഷ് കൊയിലി നന്ദിയും പറഞ്ഞു. കൂട്ടായ്മയിൽ ജില്ലയിലെ പ്രശസ്തരായ 52 ചിത്രകാരന്മാർ പങ്കെടുത്തു. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |