SignIn
Kerala Kaumudi Online
Saturday, 04 May 2024 4.57 PM IST

മലബാർ കാൻസർ സെന്ററിനെ ചേർത്തുപിടിച്ച് ...

mcc
മലബാർ കാൻസർ സെന്ററിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ

തലശ്ശേരി: മലബാർ കാൻസർ സെന്ററിന്റെ വളർച്ചയിൽ എന്നും ശ്രദ്ധപുലർത്തുന്ന പിണറായി വിജയന്റെ രണ്ടാം മന്ത്രിസഭയുടെ രണ്ടാമത്തെ ബഡ്ജറ്റിലും പതിവ് തെറ്റിച്ചില്ല. എം.സി.സി.യുടെ രണ്ടാം ഘട്ട വികസനത്തിനായി 427.39 കോടി രൂപയാണ് ബഡ്ജറ്റ് അനുവദിച്ചത്.

ഇതിൽ .400 കോടി രൂപ കിഫ്ബിയിൽ നിന്നും ലഭിക്കും.സ്ത്രീകളുടെയും കുട്ടികളുടെയും വയോജന രോഗികളുടെയും കാൻസർ ചികിത്സയ്ക്കായി ഇന്റർവെൻഷണൽ റേഡിയോളജി ശക്തിപ്പെടുത്തൽ, ന്യൂക്ലിയർ മെഡിസിൻ വിഭാഗം ശക്തിപ്പെടുത്തൽ, സർജിക്കൽ ഓങ്കോളജി വിഭാഗത്തെ ശക്തിപ്പെടുത്തൽ, റേഡിയേഷൻ ഓങ്കോളജി വിഭാഗം വിപുലീകരിക്കൽ, ഒക്യുലാർ ഓങ്കോളജി വിഭാഗത്തിന്റെ സ്ഥാപനം, ഓങ്കോ അനസ്‌തേഷ്യോളജി വിഭാഗത്തിന്റെ നവീകരണം, ഓങ്കോപാത്തോളജി ഡിവിഷൻ ശക്തിപ്പെടുത്തൽ, ബ്ലഡ് ബാങ്ക്, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ഡിവിഷൻ ശക്തിപ്പെടുത്തൽ, റീഹാബിലിറ്റേഷൻ ഒങ്കോളജി ശക്തിപ്പെടുത്തൽ എന്നിവയാണ് ഇതുവഴി നിർവഹിക്കുന്നത്..

ഇൻഫർമേഷൻ ടെക്‌നോളജി ശക്തിപ്പെടുത്തൽ, ക്വാളിറ്റി അഷ്വറൻസ് പ്രോഗ്രാമിന്റെ ശക്തിപ്പെടുത്തൽ, നഴ്സിംഗ് സേവനങ്ങളുടെ അപ്‌ഗ്രേഡേഷൻ, ആശുപത്രിയിലെ അണുബാധ നിയന്ത്രണം എന്നിവയാണ്. മെയ്ന്റൻസ് ആൻഡ് ഇൻഫ്രാസ്റ്റസർ ഡവലപ്‌മെന്റിന്റെ ഭാഗമായി നഴ്സിങ്ങ് കോളജിന്റെ രണ്ടാംഘട്ട നിർമാണം, ഐ.പി ബ്ലോക്കിന്റെയും ട്രീറ്്രേമെന്റ് ബ്ലോക്കിന്റഫെയും ട്രസ് ആൻഡ് റൂഫിംഗ് വർക്, ഐ.പി ബ്ലോക് എന്നിവയാണുള്ളതെന്ന് സെന്റർ ഡയറക്ടർ ഡോ: സതീശൻ ബാലസുബ്രഹ്മണ്യൻ പറഞ്ഞു.


കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപന സ്ഥാപനം 2001ലാണ് തലശ്ശേരി കോടിയേരിയിലെ വിശാലമായ കുന്നിൽ സ്ഥാപിതമായത്., അതേ വർഷം തന്നെ ക്ലിനിക്കൽ സേവനങ്ങളും ആരംഭിച്ചിരുന്നു. നിലവിൽ എം.സി.സിയിൽ 220 രോഗികളെകിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്., അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, മാഹി എന്നിവയ്ക്ക് പുറമെ വടക്കൻ കേരളത്തിലെ 7 ജില്ലകളിലെ രോഗികളെ സ്ഥാപനം പരിചരിക്കുന്നുണ്ട് ' സമഗ്രമായ കാൻസർ പരിചരണം മാത്രമല്ല, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണ പരിശീലന കേന്ദ്രമായി വികസിപ്പിക്കുകയെന്നത് കൂടി കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യത്തിൽ പെടുന്നു. കേന്ദ്രത്തിന്റെ നിയന്ത്രണവും നടത്തിപ്പും 23 അംഗങ്ങൾ അടങ്ങുന്ന ഗവേണിംഗ് ബോഡിയിൽ നിക്ഷിപ്തമാണ്. കേരള മുഖ്യമന്ത്രി ഇതിന്റെ അദ്ധ്യക്ഷനാണ്'. പതിവ് പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി മേൽനോട്ടം വഹിക്കുന്നു, കേരള സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി കമ്മിറ്റിയുടെചെയർമാനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.