മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കംസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 16 ലക്ഷത്തിലധികം രൂപയുടെ 308 ഗ്രാം സ്വർണാഭരണങ്ങളാണ് പിടികൂടിയത്.
ശനിയാഴ്ച രാത്രി ഷാർജയിൽ നിന്നുമെത്തിയ നാദാപുരം സ്വദേശിനി ബഷീറയിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മൂന്ന് വളകളും മാലകളുമാണ് ഇവരിൽ നിന്ന് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജയകാന്ത്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ, ഇൻസ്പെക്ടർമാരായ കെ.ആർ നിഖിൽ, സുരേന്ദ്ര ജങ്കിദ്, സന്ദീപ് ദഹിയ, നിഷാന്ത് താക്കൂർ, ഓഫീസ് ജീവനക്കാരായ ഹരീഷ്, ലയ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയിൽ നിന്നും അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം പിടികൂടിയത്. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |