SignIn
Kerala Kaumudi Online
Saturday, 27 July 2024 9.55 AM IST

പൊന്ന് ഇനി കിട്ടാക്കനിയാകുമോ? വിപണിയിൽ നടക്കുന്ന മാറ്റം അതിശയിപ്പിക്കുന്നത്, ഇന്നത്തെ നിരക്കിലും ആശങ്ക

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്. 360 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,280 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,946 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,120 രൂപ കുറഞ്ഞ് 52,920ൽ എത്തിയിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്.

ഈ മാസം ഏറ്റവും ഉയർന്ന് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 19നായിരുന്നു. അന്നത്തെ ഒരു പവൻ സ്വ‌ർണത്തിന്റെ വില 54,520 രൂപയായിരുന്നു. ഏപ്രിൽ രണ്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 89 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 86,400 രൂപയുമാണ്.

യുഎസ് ബോണ്ടുകളുടെ മൂല്യത്തിൽ വർദ്ധനയുണ്ടായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്നും പണം പിൻവലിച്ചു. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,350 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാൽ അമേരിക്കയിൽ മുഖ്യ പലിശ നിരക്കുകൾ ഉടനെയൊന്നും കുറയില്ലെന്ന വാർത്തകളാണ് യു. എസ് ബോണ്ടുകളുടെ മൂല്യം ഉയർത്തുന്നത്.

ഏപ്രിലിലെ സ്വർണനിരക്ക്

ഏപ്രിൽ 24 ₹53,280

ഏപ്രിൽ 23 ₹52,920

ഏപ്രിൽ 22 ₹54,040

ഏപ്രിൽ 21 ₹54,440

ഏപ്രിൽ 20 ₹54,440

ഏപ്രിൽ 19 ₹54,520

ഏപ്രിൽ 18 ₹54,120

ഏപ്രിൽ 17 ₹54,360

ഏപ്രിൽ 16 ₹54,360

ഏപ്രിൽ 15 ₹53,640

ഏപ്രിൽ 14 ₹53,200

ഏപ്രിൽ 13 ₹53,200

ഏപ്രിൽ 12 ₹53,760

ഏപ്രിൽ 11 ₹52,960

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLDRATE, TODAY, KERALA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.