SignIn
Kerala Kaumudi Online
Saturday, 27 April 2024 9.34 PM IST

കാസർകോടും പി.എസ്.സി ഓൺലൈൻ പരീക്ഷാകേന്ദ്രം

psc

കാസർകോട് : കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കാസർകോട് സ്ഥാപിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നുരാവിലെ 11 മണിക്ക് പി.എസ്.സി ചെയർമാൻ അഡ്വ.എം.കെ സക്കീർ നിർവ്വഹിക്കും. ജില്ലാ പി.എസ്.സി.ഓഫിസ് കെട്ടിടത്തിൽ അഞ്ചാം നിലയിൽ പ്രവർത്തനക്ഷമമാകുന്ന പരീക്ഷാ കേന്ദ്രത്തിൽ 231 ഉദ്യോഗാർത്ഥികൾക്ക് ഒരു സമയം പരീക്ഷ എഴുതാം.

എല്ലാം ജില്ലകളിലും സ്വന്തമായി ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങൾ സ്ഥാപിക്കുക എന്ന സുവർണ്ണ ജൂബിലി തീരുമാനമാണ് ജില്ലയിലും പ്രാവർത്തികമാകുന്നത് .നിലവിൽ തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, തൃശൂർ,പാലക്കാട്, കോഴിക്കോട് എന്നീ അഞ്ചു ജില്ലകളിലാണ് ഓൺലൈൻ പരിക്ഷാകേന്ദ്രങ്ങളുള്ളത്.ഏഴാമത്തെ കേന്ദ്രമാണ് കാസർകോട്ടെത്. കാസർകോട് , കണ്ണൂർ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് പുതിയ പരീക്ഷാ കേന്ദ്രം സഹായകരമാകും.കൊവിഡ് ബാധിതർക്ക് പരീക്ഷയെഴുതാൻ പ്രത്യേക സൗകര്യം കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കമ്മീഷനംഗം സി.സുരേശൻ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ബീന.എൽ, പി.എസ്.സി കോഴിക്കോട് മേഖലാ ഓഫിസർ വി.വി.പ്രമോദ് എന്നിവർ ആശംസയർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, PSC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.