ചെറുപുഴ: ഇംഗ്ലണ്ടിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി ഇരട്ട മെഡൽ നേടിയ ഇന്ത്യൻ ബാഡ്മിന്റൻ താരം ട്രീസ ജോളിക്ക് ഡി.വൈ.എഫ് ഐ. പെരിങ്ങോം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലും ചെറുപുഴയിലും ഉജ്വല സ്വീകരണം നൽകി. എയർപോർട്ടിലെത്തിയ ട്രീസ ജോളിയെ സെക്രട്ടറി പി.പി സിദിൻ, ട്രഷറർ അരുൺ പ്രേം, ജോയിന്റ് സെക്രട്ടറി പി. നിതിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ചെറുപുഴയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പുളിങ്ങോത്തെ ഭവനത്തിലേക്ക് ആനയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഷീമ, പെരിങ്ങോം ഏരിയാ സെക്രട്ടറി സി. സത്യപാലൻ, ബ്ലോക്ക് സെക്രട്ടറി പി.പി സിദിൻ, പ്രസിഡന്റ് വി.പി രജീഷ്, ട്രഷറർ അരുൺ പ്രേം, പി. നിതിൻ, സി.എ നമിത എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |