പയ്യന്നൂർ : കർഷക സംഘം കണ്ണൂർ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച്
ഇന്ന് വൈകീട്ട് 5 ന് പൊതുസമ്മേളന നഗരിയായ സി.വി. ദാമോദരൻ നഗറിൽ ( ഷേണായി സ്ക്വയർ ) സ്വാഗത സംഘം ചെയർമാൻ ടി. ഐ. മധുസൂദനൻ എം.എൽ.എ. പതാക ഉയർത്തും. കാവുമ്പായി സമരഭൂമിയിൽ നിന്നും ടി.എം.ജോഷി ലീഡറായുള്ള പതാക ജാഥയും മുനയൻകുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കെ.സി. മനോജ് നയിക്കുന്ന കൊടിമര ജാഥയും കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും പി.ഗോവിന്ദന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖയും അത് ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ വൈകീട്ട് പെരുമ്പയിൽ സംഗമിച്ച് സമ്മേളന നഗരിയായ ഷേണായിസ് സ്ക്വയറിൽ എത്തിച്ചേരും.നാളെ രാവിലെ 10ന് സി.ഗോവിന്ദൻ നഗറിൽ ( ശ്രീപ്രഭ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.കെ.എസ്.അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുo.
സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ വൈകീട്ട് പയ്യന്നൂരിൽ വിളംബര ജാഥ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |