SignIn
Kerala Kaumudi Online
Thursday, 18 July 2024 3.21 PM IST

@ വേനലിൽ വെന്തുരുകി നാട് അയ്യോ.. അസഹ്യം

jjj
വേനലിൽ വെന്തുരുകി നാട്

കോഴിക്കോട് : കടുത്ത വേനലിൽ വെന്തുരുകി നാടും നഗരവും. ജില്ലയുടെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും കടുത്ത ചൂടിന് ശമനമില്ല. ചൂടിനൊപ്പം വൈദ്യുതി മുടക്കവും പതിവായതോടെ എരിപൊരികൊള്ളുകയാണ് ജനങ്ങൾ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി നൽകിയും തൊഴിൽ സമയം ക്രമീകരിച്ചും പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം സൂര്യാഘാതമേറ്റ് പന്നിയങ്കര സ്വദേശി കഴിഞ്ഞ ദിവസം മരിച്ചത് ഭീതി ഉയർത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമാവാത്ത സാഹചര്യമാണ്. തൊഴിൽ സമയം ക്രമീകരിച്ച് നിർദ്ദേശം നൽകിയതൊഴിച്ചാൽ

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കാര്യമായ പരിശോധനകളൊന്നും നടക്കുന്നില്ല. ഉച്ചയ്ക്ക് 12 മുതൽ വെകിട്ട് മൂന്നുവരെ വെയിലിൽ പണിയെടുക്കരുതെന്ന നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായാണ് നിജപ്പെടുത്തിയത്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.

@ സൂ​​​ര്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യാ​​ൽ

ത​​​ണ​​​ലു​​​ള്ള​ ​സ്ഥ​​​ല​​​ത്തേ​​​ക്ക് ​മാ​​​റി​ ​വി​​​ശ്ര​​​മി​​​ക്ക​​​ണം.
ധ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​ ​ക​​​ട്ടി​​​കൂ​​​ടി​​​യ​ ​വ​​​സ്ത്ര​​​ങ്ങ​​​ള്‍​ ​നീ​​​ക്കം​ ​ചെ​​​യ്ത് ​ത​​​ണു​​​ത്ത​ ​വെ​​​ള്ളം​ ​കൊ​​​ണ്ട് ​ശ​​​രീ​​​രം​ ​തു​​​ട​​​ക്ക​​​ണം.
ഫാ​​​ന്‍,​ ​എ​സി​ ​എ​​​ന്നി​​​വ​​​യു​​​ടെ​ ​സ​​​ഹാ​​​യ​​​ത്താ​​​ല്‍​ ​ശ​​​രീ​​​രം​ ​ത​​​ണു​​​പ്പി​​​ക്കു​​​ക.
ധാ​​​രാ​​​ളം​ ​പാ​​​നീ​​​യം​ ​കു​​​ടി​​​ക്കു​​​ക.​ ​ശ​​​രീ​​​ര​​​ത്തി​​​ല്‍​നി​​​ന്ന് ​ധാ​​​രാ​​​ളം​ ​ജ​​​ല​​​വും​ ​ല​​​വ​​​ണ​​​ങ്ങ​​​ളും​ ​ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കാ​​​ന്‍​ ​സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​തി​​​നാ​​​ല്‍​ ​ഒ.​​​ആ​​​ര്‍.​​​എ​​​സ്,​ ​ഉ​​​പ്പി​​​ട്ട​ ​ക​​​ഞ്ഞി​​​വെ​​​ള്ളം,​ ​നാ​​​ര​​​ങ്ങ​ ​വെ​​​ള്ളം,​ ​ക​​​രി​​​ക്കി​​​ന്‍​ ​വെ​​​ള്ളം​ ​എ​​​ന്നി​​​വ​ ​കു​​​ടി​​​ക്കു​​​ന്ന​​​ത് ​കൂ​​​ടു​​​ത​​​ല്‍​ ​ഉ​​​ചി​​​ത​​​മാ​​​യി​​​രി​​​ക്കും.
ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി​ ​മെ​​​ച്ച​​​പ്പെ​​​ടാ​​​തി​​​രി​​​ക്കു​​​ക​​​യോ​ ​ബോ​​​ധ​​​ക്ഷ​​​യം​ ​ഉ​​​ണ്ടാ​​​വു​​​ക​​​യോ​ ​ചെ​​​യ്താ​​​ല്‍​ ​അ​​​ടു​​​ത്തു​​​ള്ള​ ​ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​ ​എ​​​ത്തി​​​ച്ച് ​ചി​​​കി​​​ത്സ​ ​ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം.
കൂ​​​ടു​​​ത​​​ല്‍​ ​സ​​​മ​​​യം​ ​സൂ​​​ര്യ​​​പ്ര​​​കാ​​​ശം​ ​നേ​​​രി​​​ട്ട് ​ഏ​​​ല്‍​ക്കു​​​ന്ന​ ​ആ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് ​ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ ​ബാ​​​ധി​​​ക്കാ​​​ന്‍​ ​സാ​​​ധ്യ​​​ത​ ​കൂ​​​ടു​​​ത​​​ല്‍.​ ​ഇ​​​ത്ത​​​രം​ ​തൊ​​​ഴി​​​ലു​​​ക​​​ളി​​​ല്‍​ ​ഏ​​​ര്‍​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍​ ​ഉ​​​ച്ച​​​സ​​​മ​​​യം​ ​വി​​​ശ്ര​​​മ​​​വേ​​​ള​​​യാ​​​യി​ ​പ​​​രി​​​ഗ​​​ണി​​​ച്ച് ​ജോ​​​ലി​​​സ​​​മ​​​യം​ ​ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്.​ദാ​​​ഹം​ ​തോ​​​ന്നി​​​യി​​​ല്ലെ​​​ങ്കി​​​ല്‍​ ​പോ​​​ലും​ ​ധാ​​​രാ​​​ളം​ ​വെ​​​ള്ളം​ ​കു​​​ടി​​​ക്കു​​​ക.
കു​​​ട്ടി​​​ക​​​ളെ​ ​അ​​​തി​​​ക​​​ഠി​​​ന​​​മാ​​​യ​ ​വെ​​​യി​​​ലു​​​ള്ള​ ​സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍​ ​ക​​​ളി​​​ക്കാ​​​ന്‍​ ​അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക.

@ ജി​ല്ല​യി​ൽ​ ​ച​ത്ത​ത് 26​ ​പ​ശു​ക്ക​ളും​ ​മൂ​ന്ന് ​എ​രു​മ​ക​ളും

കോ​ഴി​ക്കോ​ട് ​:​ ​ക​ത്തു​ന്ന​ ​വേ​ന​ലി​ൽ​ ​സൂ​ര്യാ​ഘാ​ത​മേ​റ്റ് ​ജി​ല്ല​യി​ൽ​ 26​ ​പ​ശു​ക്ക​ളും​ ​മൂ​ന്ന് ​എ​രു​മ​ക​ളും​ ​ച​ത്തു.​ ​ജ​നു​വ​രി​ ​മു​ത​ലു​ള്ള​ ​ക​ണ​ക്കാ​ണ് ​ഇ​തെ​ങ്കി​ലും​ ​ചൂ​ട് ​കൂ​ടി​യ​ ​മാ​ർ​ച്ച്,​ ​ഏ​പ്രി​ൽ​ ​മാ​സ​ങ്ങ​ളി​ലാ​ണ് ​ഭൂ​രി​ഭാ​ഗം​ ​കാ​ലി​ക​ളും​ ​ച​ത്ത​ത്.​ ​ജി​ല്ല​യി​ലെ​ 18​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​കാ​ലി​ക​ൾ​ ​ച​ത്ത​താ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ച​ത്ത​ ​പ​ശു​ക്ക​ളി​ൽ​ ​ക​റ​വ​യു​ള്ള​വ​യും​ ​ഉ​ൾ​പ്പെ​ടും.​ ​വെ​ള്ളി​യാ​ഴ്ച​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​മ​ന്ത്രി​ ​ജെ.​ ​ചി​ഞ്ചു​റാ​ണി​ ​വി​ളി​ച്ചു​ചേ​ർ​ത്ത​ ​ഓ​ൺ​ലൈ​ൻ​ ​യോ​ഗ​ത്തി​ൽ​ ​സൂ​ര്യാ​ഘാ​ത​മേ​റ്റ് ​ച​ത്ത​ ​കാ​ലി​ ​ഒ​ന്നി​ന് 16400​ ​രൂ​പ​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.
സൂ​ര്യാ​ഘാ​ത​മേ​റ്റ് ​കാ​ലി​ ​ച​ത്താ​ൽ​ ​സ​മീ​പ​ത്തെ​ ​മൃ​ഗാ​ശു​പ​ത്രി​യി​ൽ​ ​വി​വ​രം​ ​അ​റി​യി​ക്കു​ക​യും​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ന​ട​ത്തു​ക​യും​ ​വേ​ണം.​ ​പോ​സ്റ്റ്മാ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടും​ ​ച​ത്ത​ ​പ​ശു​വി​ന്റെ​ ​ഫോ​ട്ടോ​യും​ ​അ​ട​ങ്ങി​യ​ ​അ​പേ​ക്ഷ​യാ​ണ് ​ക​ർ​ഷ​ക​ർ​ ​ധ​ന​സ​ഹാ​യ​ത്തി​നാ​യി​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​തെ​ന്ന് ​ജി​ല്ലാ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.

@ വേ​ന​ലി​ൽ​ ​ക​രു​ത​ൽ​ ​വേ​ണം
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും

കോ​ഴി​ക്കോ​ട് ​:​ ​വേ​ന​ൽ​ ​ചൂ​ട് ​ക​ടു​ത്ത​തോ​ടെ​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​ക​രു​ത​ലൊ​രു​ക്ക​ണ​മെ​ന്ന് ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ്.​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​പ​ക്ഷി​ക​ൾ​ക്കും​ ​ത​ണു​ത്ത​ ​ശു​ദ്ധ​ജ​ലം​ ​ല​ഭ്യ​മാ​ക്ക​ണം.​ ​വാ​യു​ ​സ​ഞ്ചാ​ര​മു​ള്ള​ ​വാ​സ​സ്ഥ​ലം​ ​ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം​ ​ഓ​മ​ന​ ​മൃ​ഗ​ങ്ങ​ളെ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​പൂ​ട്ടി​യി​ടു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​വ​ള​ർ​ത്തു​ ​മൃ​ഗ​ങ്ങ​ളെ​ ​കൊ​ണ്ടു​പോ​കു​ന്ന​തും​ ​കൊ​ണ്ടു​വ​രു​ന്ന​തും​ ​രാ​വി​ലെ​യും​ ​വൈ​കി​ട്ടു​മാ​യി​ ​പ​രി​മി​ത​പ്പെ​ടു​ത്ത​ൽ,​ ​മൃ​ഗ​ങ്ങ​ളെ​ ​വാ​ഹ​ന​ങ്ങ​ളി​ൽ​ ​കു​ത്തി​ ​നി​റ​ച്ച് ​ക​ട​ത്തു​ന്ന​ത് ​ഒ​ഴി​വാ​ക്ക​ൽ,​ ​ധാ​തു​ല​വ​ണ​ ​മി​ശ്രി​തം,​ ​വി​റ്റാ​മി​ൻ​സ്,​ ​പ്രോ​ബ​യോ​ട്ടി​ക്സ് ​എ​ന്നി​വ​ ​തീ​റ്റ​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്ത​ൽ​ ​എ​ന്നി​വ​യും​ ​പാ​ലി​ക്ക​ണം.​ ​ദ​ഹ​ന​ത്തി​ന് ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​എ​ടു​ക്കു​ന്ന​ ​വൈ​ക്കോ​ൽ​ ​ചൂ​ട് ​കു​റ​ഞ്ഞി​രി​ക്കു​ന്ന​ ​രാ​ത്രി​ ​സ​മ​യ​ത്തു​ ​മാ​ത്രം​ ​ന​ൽ​ക​ണം.​ ​ധാ​രാ​ള​മാ​യി​ ​പ​ച്ച​പു​ൽ​ ​ന​ൽ​കു​ക,​ ​ഖ​ര​ ​ആ​ഹാ​ര​ത്തി​ന്റെ​ ​സ​മ​യം​ ​അ​തി​രാ​വി​ലെ​യും​ ​രാ​ത്രി​യു​മാ​യി​ ​നി​ജ​പ്പെ​ടു​ത്തു​ക​ ​തു​ട​ങ്ങി​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ചൂ​ടി​നെ​ ​ക്ര​മീ​ക​രി​ക്കാ​ൻ​ ​തൊ​ഴു​ത്തി​ൽ​ ​ന​ല്ല​ ​വാ​യു​ ​സ​ഞ്ചാ​രം​ ​ല​ഭ്യ​മാ​ക്ക​ൽ,​ ​തൊ​ഴു​ത്തി​ന്റെ​ ​മേ​ൽ​ക്കൂ​ര​യു​ടെ​ ​ഉ​യ​രം​ ​കൂ​ട്ടു​ക​യും​ ​ഭി​ത്തി​യു​ടെ​ ​ഉ​യ​രം​ ​കു​റ​യ്ക്കു​ക​യും​ ​ചെ​യ്യ​ൽ,​ ​തൊ​ഴു​ത്തി​ൽ​ ​ഫാ​നു​ക​ൾ​ ​നി​ർ​ബ​ന്ധ​മാ​ക്ക​ൽ​ ​എ​ന്നീ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളു​മു​ണ്ട്.​ ​മേ​ൽ​ക്കൂ​ര​യി​ൽ​ ​ജൈ​വ​ ​പ​ന്ത​ലാ​യ​ ​കോ​വ​യ്ക്ക,​ ​പാ​ഷ​ൻ​ ​ഫ്രൂ​ട്ട് ​എ​ന്നി​വ​ ​പ​ട​ർ​ത്തു​ന്ന​തും,​ ​വൈ​ക്കോ​ൽ​ ​വി​രി​ക്കു​ന്ന​തും​ ​താ​പ​നി​ല​ ​കു​റ​യ്ക്കാ​ൻ​ ​സ​ഹാ​യി​ക്കും.

​ ​സൂ​ര്യാ​ഘാ​തം
ചൂ​ട് ​സൂ​ര്യാ​ഘാ​ത​ത്തി​ന് ​കാ​ര​ണ​മാ​കു​ന്നു​ണ്ട്.​ ​ത​ള​ർ​ച്ച,​ ​പ​നി,​ ​ഉ​യ​ർ​ന്ന​ ​ശ്വാ​സോ​ച്ഛ്വാ​സ​ ​നി​ര​ക്ക്,​ ​കി​ത​പ്പ്,​ ​വാ​യ​ ​തു​റ​ന്നു​ള​ള​ ​ശ്വ​സ​നം,​ ​വാ​യി​ൽ​ ​നി​ന്ന് ​ഉ​മി​നീ​ർ​ ​വ​ര​ൽ,​ ​നു​ര​യും​ ​പ​ത​യും​ ​വ​ര​ൽ,​ ​പൊ​ള​ളി​യ​ ​പാ​ടു​ക​ൾ​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​സൂ​ര്യാ​ഘാ​ത​മേ​റ്റാ​ൽ​ ​ഉ​ട​നെ​ ​വെ​ള​ളം​ ​ഒ​ഴി​ച്ച് ​ന​ന്നാ​യി​ ​ന​ന​യ്ക്കു​ക,​ ​കു​ടി​ക്കാ​ൻ​ ​ധാ​രാ​ളം​ ​വെ​ള​ളം​ ​ന​ൽ​കു​ക,​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടാ​ൽ​ ​വെ​റ്റ​റി​ന​റി​ ​ഡി​സ്‌​പെ​ൻ​സ​റി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ട​ണം.​ ​സൂ​ര്യാ​ഘാ​തം​ ​മൂ​ലം​ ​പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്ക് ​മ​ര​ണം​ ​സം​ഭ​വി​ച്ചാ​ൽ​ ​ക​ർ​ഷ​ക​ർ​ ​തൊ​ട്ട​ടു​ത്ത​ ​മൃ​ഗാ​ശു​പ​ത്രി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും​ ​ജി​ല്ലാ​ ​മൃ​ഗ​സം​ര​ക്ഷ​ണ​ ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.