SignIn
Kerala Kaumudi Online
Sunday, 05 May 2024 10.56 PM IST

 യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച് സ്വർണവും പണവും കവർന്ന മോഷ്ടാവ് അറസ്റ്റിൽ

kallan
അറസ്റ്റിലായ പ്രമോദ്

പയ്യന്നൂർ:കുഞ്ഞിമംഗലത്ത് തുണിക്കടയിൽ കയറി യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച മാലയും പണവും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ. ചെറുതാഴം ചെമ്പല്ലിക്കുണ്ടിൽ താമസിക്കുന്ന തൃശ്ശൂർ വില്ലന്നൂർ സ്വദേശി കെ വി പ്രമോദിനെ ആണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ സെപ്തംബർ12 ന് സൈക്കിളിലെത്തിയ കുഞ്ഞിമംഗലം തലായി മുക്കിൽ വസ്ത്രവ്യാപാരം നടത്തുന്ന യുവതിയുടെ സ്ഥാപനത്തിൽ കയറിയ മോഷ്ടാവ് മുഖത്ത് സ് പ്രേ അടിച്ച് മാലയും വളയും പണവും കവർന്നു രക്ഷപ്പെടുകയായിരുന്നു.

തലായി മുക്ക് ഏഴിലോട് റോഡിൽ സഞ്ജന ഗാർമെന്റസ് നടത്തുന്ന മുട്ടം വെങ്ങരയിലെ എം.വി.സൗമ്യയുടെ രണ്ടുപവന്റെ മാലയും മുക്കാൽ പവന്റെ വളയും പേഴ്സിൽ കരുതിയ പണവുമാണ് കവർന്നത്. സംഭവത്തെ തുടർന്ന് പൊലീസിന് സൈക്കിളിൽ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന പ്രതിയുടെ സി.സി.ടി.വി ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും ഇയാൾക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമാവുകയായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് വ്യാപകമായ പരിശോധന നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.