SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.03 AM IST

പത്താം ക്ളാസുകാരി ഗർഭിണിയായ സംഭവം: പിതാവിനെതിരെ കേസ്

peedanam

കൂത്തുപറമ്പ്: പത്താം ക്ലാസുകാരി ഗർഭിണിയായ സംഭവത്തിൽ പിതാവിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. കൂത്തുപറമ്പിന് സമീപത്തെ ഒരു പഞ്ചായത്തിലുള്ള സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് ഗർഭിണിയായത്. വയറുവേദനയെ തുടർന്ന് കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഡോക്ടർ ചൈൽഡ് ലൈനിനെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് പൊലീസ് പിതാവിനെതിരെ കേസെടുത്തത്. ഗൾഫിലുള്ള പിതാവിനെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.