പാലക്കുന്ന് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം - പാലക്കുന്ന് യൂണിറ്റ് സംഘടിപ്പിച്ച രണ്ടു മാസം നീണ്ട പാലക്കുന്ന് ഫെസ്റ്റ് 22 -വ്യാപാരി മഹോത്സവ് സമാപിച്ചു. ബേക്കൽ ഡി വൈ.എസ്.പി. സി കെ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ്. ജംഷീദ് അധ്യക്ഷനായി.ജില്ല ട്രഷറർ മാഹിൻ കോളിക്കര, യൂണിറ്റ് സെക്രട്ടറി കെ. ചന്ദ്രൻ, ട്രഷറർ അരവിന്ദൻ മുതലാസ്, ആഘോഷ കമ്മിറ്റി ചെയർമാൻ ഗംഗാധരൻ പള്ളം, കൺവീനർ അഷറഫ് തവക്കൽ, വനിതാ വിംങ് പ്രസിഡന്റ് റീത്താപത്മരാജ്, യൂത്ത് വിംഗ് പ്രസിഡന്റ് എം. ജി. ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന ബമ്പർ നറുക്കെടുപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.കരിവെള്ളൂർ രത്നാകരൻ സംഘത്തിന്റെ ഓട്ടംതുള്ളലും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |