കാഞ്ഞങ്ങാട്: അരയി ശ്രീ ഏരത്ത് മുണ്ട്യാ ദേവലയത്തിലെ ഒന്നാം അവകാശികളായ പുതിയടത്ത് തറവാട് പുന:രുദ്ധാരണ പ്രവര്‍ത്തന ഫണ്ടിന്റെ ഉദ്ഘാടനം തറവാട്ടിലെ മുതിർന്ന അംഗമായ നാരായണി തോണിക്കല്ലിൽ നിന്നും തറവാട്ടിലെ രക്ഷാധികാരിയും അരയി ഏരത്ത് മുണ്ട്യാ ദേവാലയ അന്തിതിരിയനുമായ കെ.വി. അശോകൻ ഏറ്റുവാങ്ങി . തറവാട് പ്രസിഡന്റ് പി.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കലശക്കാരൻ സുകുമാരൻ , തറവാട് കോർഡിനേറ്റർ രതീഷ് , ചിത്രൻ കരിയിൽ, മാതൃ സമിതി പ്രസിഡണ്ട് ദീപാ സതീഷ്, സൗമ്യ കരിയിൽ, ദിവ്യ ബിജു, ഏരത്ത് മുണ്ട്യാ ദേവാലയ സ്ഥാനികന്മാർ, ക്ഷേത്ര പ്രസിഡന്റ് കുട്ട്യൻ, സെക്രട്ടറി കുഞ്ഞിക്കണ്ണൻ, പി.പി.രാജു , വിജയൻ മണക്കാട്ട് , കെ.കെ. കൃഷ്ണൻ കുട്ടി, സിന്ധു ദാമോദരൻ ചെർള, മനോജ് എന്നിവര്‍ സംസാരിച്ചു. എം.രഞ്ജിത്ത് സ്വാഗതവും സുധാകരൻ തെക്കൻ ബങ്കളം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |