കാഞ്ഞങ്ങാട്: കൂളിയങ്കാലിൽ പുനർനിർമ്മിക്കുന്ന മുഹിയുദ്ദീൻ ജുമാ മസ്ജിദിന് സ്ഥലം ഖത്തീബ് ഉസ്മാൻ അൽ ഹാമിദി കട്ടില വെച്ചു. എൺപത് വർഷത്തിലധികം പഴക്കം ഉണ്ടായിരുന്ന കുന്നുമ്മൽ ജുമാ മസ്ജിദ് ദേശീയപാത വികസനത്തിന് വേണ്ടിയാണ് പൊളിച്ച് മാറ്റിയത്.
ചെയർമാൻ പി.കെ.അബൂൾ സലാം, കൺവീനർ എം.ടി.ഗുലാം മുഹമ്മദ്, ജമാഅത്ത് പ്രസിഡന്റ് ടി.അബൂൾ ഖാദർ ഹാജി, സെക്രട്ടറി ടി.പി.അബ്ദുള്ള, ട്രഷറർ ഗഫൂർ ഹാജി, വാർഡ് കൗൺസിലർ ടി.മുഹമ്മദ് കുഞ്ഞി, എം.എ.മുത്തലിബ്, സി.ലബ്ബക്കുട്ടി, എം.ഹമീദ്, പി.മുനീർ, ബി.സി റഫീക്ക്, ടി.പി.ഷരീഫ്, പി.മഹ് മൂദ് കോൺട്രാക്ടർ മുസാഫിർ, എൻജിനീയർ ശരീഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |