SignIn
Kerala Kaumudi Online
Thursday, 25 April 2024 7.59 AM IST

സംഘശക്തിയുടെ വിളംബരമായി തീയ്യ മഹാസഭ ജില്ലാ സമ്മേളനം

udghadanam

കാസർകോട് :സംഘശക്തിയുടെ വിളംബരമായി കാസർകോട് ജില്ലാ തീയ്യമഹാസഭ ജില്ലാസമ്മേളനം ആരൂഢം-2022 പാലക്കുന്ന് മാഷ് ഓഡിറ്റോറിയത്തിൽ നടന്നു. നിറപ്പകിട്ടാർന്ന സാംസ്ക്കാരിക ഘോഷയാത്രയോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. വാദ്യമേളങ്ങളും മുത്തുക്കുടകളും ഘോഷയാത്രക്ക് കൊഴുപ്പുകൂട്ടി. തുടർന്ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം ആചാര സ്ഥാനികരായ സുനീഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ എന്നിവർ ദീപം തെളിയിച്ചതോടെ സമ്മേളനത്തിന് തുടക്കമായി. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി. വിശ്വംഭരൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം സംഘടന സന്ദേശം നൽകി. പയ്യാവൂർ മാധവൻ വിശിഷ്ടാതിഥിയായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനെ സമ്മേളനത്തിൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ഉദയമംഗലം സുകുമാരൻ , എ.വി.ഹരിഹരസുതൻ , സുജിത് ഉദയമംഗലം, രാജൻ പണിക്കർ, ജില്ലാ സംസ്ഥാന ഭാരവാഹികളായ സി.കെ.സദാനന്ദൻ, ചന്ദ്രൻ പുതുക്കൈ, സുനിൽ കുമാർ ചാത്തമത്ത് , പി.കെ.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ദാമോദരൻ കൊമ്പത്ത് സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ് കെ. വി രാജൻ നന്ദിയും പറഞ്ഞു.

അനുഷ്ഠാന നിറവിൽ അമ്പത് വർഷം പിന്നിട്ട കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ അഡ്വ.പ്രകാശ് ബാബു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ എം.കെ.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ടി.ഹരിഹരൻ പ്രമേയം അവതരിപ്പിച്ചു. എം.ടി. പ്രകാശൻ, ഷൈജ സായി, എ.സുകുമാരൻ മയ്യിച്ച, രാജീവൻ പുതുക്കുളം, സി.കെ. ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.വി പ്രസാദ് സ്വാഗതവും ടി.വി രാഘവൻ തിമിരി നന്ദിയും പറഞ്ഞു.

തീയ്യസമുദായത്തിന്റെ അവസ്ഥ ദയനീയം :അഡ്വ .പ്രകാശ് ബാബു

വടക്കേ മലബാറിൽ ആചാര അനുഷ്ടാനങ്ങളിൽ മുഴുകി കഴിയുന്ന സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ പരമ ദയനീയമാണെന്ന് ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ അഡ്വ.പ്രകാശ് ബാബു പറഞ്ഞു. തീയ്യമഹാസഭ കാസർകോട് ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEEYYA MAHASABHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.