കാഞ്ഞങ്ങാട് : നാഷണൽ സർവീസ് സ്‌കീം സംസ്ഥാന കാര്യാലയവും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതിയായ യുവജാഗരണിന്റെ വടക്കൻ മേഖല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വിവിധ സെല്ലുകളുടെ നോഡൽ ഓഫീസർമാരെ തിരഞ്ഞെടുത്തു. കാസർകോട് ജില്ലയിലെ ആറ് അദ്ധ്യാപകർ ജില്ലയിലെ മറ്റ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കും പരിശീലനം നൽകും.വിവിധ സ്‌കൂളുകളിൽ നിന്നും കലാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ഏകദിന പരിശീലനം ഓഗസ്റ്റ് ഒന്നിന് നെഹ്രു ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ നടത്തുമെന്ന് സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ.എസ്.എൻ.അൻസർ പറഞ്ഞു. യുവജാഗരൻ പദ്ധതിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സ്‌കൂളുകളിലും കലാലയങ്ങളിലും എൻ.എസ്.എസ് സെല്ലുകളും റെഡ് റിബൺ ക്ലബ്ബുകളും ചേർന്ന് നടപ്പിലാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |