കാഞ്ഞങ്ങാട്: പാചക വാതകത്തിന്റെ വില കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മാർച്ചും യോഗവും നടത്തി. മാർച്ച് കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിൽ നിന്ന് ആരംഭിച്ചു. പുതിയ കോട്ടയിൽ നടന്ന യോഗം സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.വി രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.വി തങ്കമണി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വി വിശ്വനാഥൻ, സി. വിജയൻ, പി. മനോജ് കുമാർ, പ്രിയേഷ് കാഞ്ഞങ്ങാട്, പി. ജ്യോതി ബസു, ടി.പി രാജേഷ്, പി. രാമചന്ദ്രൻ സംസാരിച്ചു. ഏരിയാ സെക്രട്ടറി എ.കെ ലക്ഷ്മണൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |