കാഞ്ഞങ്ങാട്: ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാശുപത്രിയിൽ കെ.ജി.എം.ഒ.എയുടെയും ഐ.എം.എയുടെയും നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധ ധർണ നടത്തി. കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. രമേഷ് അദ്ധ്യക്ഷനായി. ഐ.എം.എ പ്രസിഡന്റ് ഡോ. ടി.വി പദ്മനാഭൻ, മുൻ പ്രസിഡന്റ് ഡോ. യു. കൃഷ്ണകുമാരി, ഡോ. കിഷോർ കുമാർ, കെ.ജി.എം.ഒ,എ വൈസ് പ്രസിഡന്റ് ഡോ. ഷക്കീൽ അൻവർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി പ്രകാശ്, നഴ്സിംഗ് സൂപ്രണ്ട് സ്നേഹലത, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹേമലത, ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിൽ ജോയിന്റ് സെക്രട്ടറി സേതുമാധവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ. ഷിൻസി സ്വാഗതവും കെ.ജി.എം.ഒ.എ ജില്ലാ ആശുപത്രി യൂണിറ്റ് കൺവീനർ ഡോ. ശ്രീജിത്ത് മോഹൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |