കാഞ്ഞങ്ങാട്: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ട 22 മനുഷ്യ ജീവനുകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് 22 മൺചിരാതുകളിൽ വിളക്ക് തെളിയിച്ച് മഹിളാ കോൺഗ്രസ്. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് സി. ശ്യാമള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി സിന്ധു, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ സുകുമാരി ഉദുമ, പ്രേമ, ജില്ലാ സെക്രട്ടറിമാരായ സരോജ, സരോജിനി, കമ്മാടത്തു, ജമീല അഹമ്മദ്, സമീറ ഖാദർ, മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാമള, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.പി മോഹനൻ, ബളാൽ ബ്ലോക്ക് പ്രസിഡന്റ് മധു ബാലൂർ, രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |