പെരിയ: ആയമ്പാറ ജി.യു.പി സ്കൂൾ വാർഷികാഘോഷവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം. ദിവാകരന് നൽകിയ യാത്രയയപ്പ് സമ്മേളനവും ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. പൂർവകാല അദ്ധ്യാപകൻ രാമന്റെ സ്മരണക്കായി മക്കൾ നിർമ്മിച്ചു നൽകിയ ഹരിത പാർക്ക് പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം സുബീഷ് സുധി മുഖ്യാതിഥിയായി. ബെസ്റ്റ് പി.ടി.എ അവാർഡ് ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ. അരവിന്ദ പി.ടി.എ പ്രസിഡന്റ് കെ. മധുവിന് സമ്മാനിച്ചു. പൂർവ അദ്ധ്യാപകൻ പി.വി.കെ പനയാൽ ശുചിത്വമിഷൻ അവാർഡ് ദാനവും കാർത്യായനി കൃഷ്ണൻ ഇന്നവേറ്റീവ് അവാർഡ് ദാനവും ഗ്രാമ പഞ്ചായത്ത് മെമ്പർ ലതാ രാഘവൻ യു.എസ്.എസ് വിജയികൾക്ക് ഉപഹാര സമർപ്പണവും നിർവഹിച്ചു. ബേബി ശ്രീജ ഒരുക്കിയ നാട്ടൊരുമയിൽ 150 സ്ത്രീകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |