മഞ്ചേരി: കെ.എസ്.ആർ.ടി.സിയുടെ നൂതന സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് മഞ്ചേരി ബ്രാഞ്ച് കെ.എസ്.ആർ.ടി.സി എസ്.എം ഓഫീസിൽ അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന ഓഫീസിൽ മഞ്ചേരി കച്ചേരിപ്പടി വഴി പോകുന്ന മുഴുവൻ ബസുകളും കയറിയിറങ്ങും. പാഴ്സലുകൾ കേരളത്തിൽ എവിടെയും 16 മണിക്കൂറിനുള്ളിൽ എത്തിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ വി.എം. സുബൈദ ആദ്യ കൊറിയർ സർവീസിന്റെ രജിസ്‌ട്രേഷൻ നിർവഹിച്ചു .വൈസ് ചെയർമാൻ വി.പി. ഫിറോസ്, കെ. ശ്രീവിദ്യ, റഹീം പിലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |