കാഞ്ഞങ്ങാട്: പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ് അജാനൂർ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ദിവാകരൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ കാനത്തൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി സുരേഷ് കുമാർ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സി.വി ഭാവനൻ, കോൺഗ്രസ് അജാനൂർ മണ്ഡലം പ്രസിഡന്റ് കുഞ്ഞിരാമൻ എക്കാൽ, കണ്ണൻ കരുവാക്കോട്, എസ്.കെ ബാലകൃഷ്ണൻ, ടി.വി രാജീവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി. രാധാകൃഷ്ണൻ കാനത്തൂർ (പ്രസിഡന്റ്), ടി. രഘു (വൈസ് പ്രസിഡന്റ്), വി. കുഞ്ഞമ്പു (സെക്രട്ടറി), ടി.വി കുഞ്ഞികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), പി. കുഞ്ഞികൃഷ്ണൻ നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |