ചീമേനി: ജനാധിപത്യ മഹിളാ അസോസിയേഷൻ ചെറുവത്തൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ സംസ്ഥാന കമ്മിറ്റി മെമ്പറും സജീവ പ്രവർത്തകയും ആയിരുന്ന ടി. പത്മിനിയുടെ ഒമ്പതാം ചരമവാർഷികം വടക്കുമ്പാട് വെച്ച് നടന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സെറീന സലാം ഉദ്ഘാടനം ചെയ്തു. എ. രമണി അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് പി. പത്മിനി, ജില്ലാ എക്സിക്യുട്ടീവ് മെമ്പർ എം.പി.വി ജാനകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, ഏരിയ പ്രസിഡന്റ് കെ. ശകുന്തള, സി.പി.എം ചെറുവത്തൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി. നാരായണൻ, ഏരിയ കമ്മിറ്റി ട്രഷറർ കെ.വി ബിന്ദു. കെ. കണ്ണൻ, മാധവി കൃഷ്ണൻ, കെ.വി ജാനകി എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ. ഓമന സ്വാഗതവും എ.ടി രാജശ്രീ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |