കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കാസർകോട് ജില്ലാ നേതൃത്വ പരിശീലനവും തിരിച്ചറിയൽ കാർഡ് വിതരണവും ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും സംസ്ഥാന പ്രസിഡന്റ് ജോൺസൺ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ അദ്ധ്യക്ഷത വഹിച്ചു. നേതൃത്വ പരിശീലന ക്ലാസിൽ പയ്യന്നൂർ കോളേജ് കോമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പി. സന്തോഷ് ക്ലാസെടുത്തു. സജീഷ് മണി, ഹരീഷ് പാലക്കുന്ന്, പ്രശാന്ത് തൈക്കടപ്പുറം, അനൂപ് ചന്തേര, വേണു, എൻ.കെ പ്രജിത്, കെ. സുധീർ, ബി.എ ഷെരീഫ്, രമ്യ രാജീവൻ എന്നിവർ സംസാരിച്ചു വി.എൻ രാജേന്ദ്രൻ സ്വാഗതവും രാജീവൻ രാജപുരം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |