കാസർകോട്: 'ലഹരിയെ അകറ്റാം നാടിനെ രക്ഷിക്കാം' എന്ന സന്ദേശവുമായി ജെ.സി.ഐ പാക്കത്തിന്റെയും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രസ് ക്ലബ്ബ് ജംഗ്ഷൻ മുതൽ ബേക്കൽ കോട്ട വരെ നടത്തിയ മാരത്തോൺ എ.എസ്.പി പി. ബാലകൃഷ്ണൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. ജെ.സി.ഐ പാക്കം പ്രസിഡന്റ് വി. ഹരിഹരൻ അദ്ധ്യക്ഷനായി. മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് ജനറൽ സെക്രട്ടറി എം. വിനീത്, പ്രസിഡന്റ് വി.എം ബാബുരാജ്, ബേക്കൽഫോർട്ട് ബാഡ്മിന്റൺ ക്ലബ് സെക്രട്ടറി സതീശൻ പാക്കം, അശോകൻ രചന, രാജേഷ് കൂട്ടക്കനി എന്നിവർ സംസാരിച്ചു. ഷൈജിത്ത് കരുവാക്കോട് സ്വാഗതവും സജു പെരിയ നന്ദിയും പറഞ്ഞു. മാരത്തോൺ പൂർത്തീകരിച്ച 51 കായിക താരങ്ങൾക്കും മെഡലുകളും ഉപഹാരങ്ങളും നൽകി. അന്തർദേശീയ മാരത്തോൺ ജേതാവ് വി.വി ചന്ദ്രൻ മാരത്തോൺ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |