SignIn
Kerala Kaumudi Online
Saturday, 27 April 2024 8.21 AM IST

സ്വർണവ്യാപാരികൾ കരിദിനം ആചരിച്ചു

gold
സ്വർണവ്യാപാരികൾ കരിദിനം ആചരിച്ചു

കാസർകോട്: സ്വർണ്ണാഭരണങ്ങൾക്ക് ബി.ഐ.എസ്. ഹാൾ മാർക്കിംഗിനൊപ്പം ഹാൾ മാർക്കിംഗ് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) സംവിധാനവും നടപ്പിലാക്കുന്നതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കരിദിനം ആചരിച്ചു. കൂടിയാലോചനയിലൂടെ കുറ്റമറ്റ രീതിയിൽ എച്ച്.യു.ഐ.ഡി. സംവിധാനം നടപ്പിലാക്കാൻ സാവകാശം ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ദേശീയ തലത്തിൽ കടകൾ അടച്ചിട്ടു കൊണ്ടായിരുന്നു സമരമെങ്കിലും കേരളത്തിൽ ഓണക്കാലമായതിനാൽ കടകൾ തുറന്നു
കൊണ്ട് കരിദിനം ആചരിക്കുകയായിരുന്നുവെന്ന് ഓൾ കേരള ഗോൾഡ് മർച്ചന്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുൾ കരീം, ജനറൽ സെക്രട്ടറി കോടോത്ത് അശോകൻ നായർ, ട്രഷറർ ബി.എം. അബ്ദുൾ കബീർ, വർക്കിംഗ് പ്രസിഡന്റ റോയി ജോസഫ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, GOLD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.