പുനലൂർ: ഒറ്റക്കല്ലിൽ സൗജന്യനേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും വന സംരക്ഷണ സദസും നടന്നു. തെന്മല വനവികാസ ഏജൻസിയും ഒറ്റക്കൽ വനസംരക്ഷണ സമിതിയും ഒറ്റക്കൽ സ്നേഹ കൂട്ടായ്മയും സംയുക്തമായി ചേർന്ന് പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ ഒറ്റക്കൽ ഗവ.വെൽഫയർ യു.പി സ്കൂളിൽ നടന്ന ക്യാമ്പ് തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി.ഷെൽവരാജ് അദ്ധ്യക്ഷനായി. ഡോ.ഷേർളി ശങ്കർ മുഖ്യാതിഥിയായി.സ്കൂൾ പ്രഥമാദ്ധ്യാപിക അമ്പിളി, ഡോ.സുന്ദരേശൻ, വനപാലകരമായ വിപിൻ, സുരേഷ്കുമാർ, കൃഷ്ണകുമാർ, എഫ്.ഡി.എ അംഗം ദിലീപ് കുമാർ, സുരാജ്.ജി.നായർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |