കൊല്ലം: സേവനത്തിന്റെ മാലാഖമാരാണ് നഴ്സുമാർ. ഏകാന്തതയുടെ മഹത്വവും ധ്യാനവും പരിപാലനവും തിരിച്ചറിവും അവർക്ക് ഉണ്ടാവണം. സ്വന്തം മാതാപിതാക്കളെപ്പോലെ, സഹോദരങ്ങളെപ്പോലെ രോഗിയെ പരിചരിക്കുന്നവരായിക്കണം ഓരോ നേഴ്സുമെന്ന് എസ്.എൻ.ട്രസ്റ്റ്സ് മെഡിക്കൽ മിഷൻ സെക്രട്ടറി ഡോ.ജി.ജയദേവൻ പറഞ്ഞു. വി.എൻ.എസ്.എസ് കോളേജ് ഒഫ് നഴ്സിംഗ് കോളേജിലെ പത്തെമ്പതാം ബി.എസ്.സി നഴ്സിംഗ് ബാച്ചിന്റെ ദീപം തെളിക്കൽ ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർഅദ്ധ്യക്ഷത വഹിച്ചു. എസ്.എൻ. ട്രസ്റ്റ്സ് മെഡിക്കൽ മിഷൻ സെക്രട്ടറി ഇൻ ചാർജ് എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മെമ്പർ അനിൽ മുത്തോടം എന്നിവർ സംസാരിച്ചു. വി.എൻ.എസ്.എസ്.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.വി.വിജയൻ സ്വാഗതവും അസി.
പ്രൊഫ. കല്ലുദാസ് നന്ദിയും പറഞ്ഞു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ബീന പി.സോമൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |