കൊല്ലം: പത്തനാപുരം ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽരാജ് കേരള സംസ്ഥാന യുവജന കമ്മിഷന്റെ 2022 - 23 വർഷത്തെ യൂത്ത് ഐക്കൺ അവാർഡിന് അർഹനായി. കലാ - സാംസ്‌കാരിക - കായിക രംഗങ്ങളിലും ജീവകാരുണ്യ മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കേരളത്തിലെ യുവജനങ്ങളെയാണ് അവാർഡിനായി കമ്മിഷൻ തിരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിൽ അദ്ദേഹം കാഴ്ചവച്ച സേവനങ്ങൾ മുൻനിറുത്തിയാണ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. മലയാളത്തിലെ ആദ്യത്തെ ജീവകാരുണ്യ മാസിക 'ഗാന്ധിഭവൻ സ്‌നേഹരാജ്യ' ത്തിന്റെ ചീഫ് എഡിറ്ററും കൂടിയാണ് അദ്ദേഹം.
എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രൊഫ. എൻ.കെ. സാനുവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. കമ്മിഷൻ നിയോഗിച്ച പ്രത്യേക ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |