കരുനാഗപ്പള്ളി : ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ പുതിയ കെട്ടിട സമുച്ചയം ഇന്ന് വൈകിട്ട് 5ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിർവഹിക്കും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. സെമിനാറുകൾ, ബാലോത്സവങ്ങൾ,വനിതാ സംഗമങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ,കലാമത്സരങ്ങൾ, ചലച്ചിത്രമേളകൾ, വയോജന സംഗമങ്ങൾ, കലാപരിപാടികൾ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ വികസന ഫണ്ടിൽ നിന്ന് ലഭിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറി കെട്ടിടം നിർമ്മിച്ചത്. ആർ. രാമചന്ദ്രൻ താക്കോൽ കൈമാറും. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു പ്രതിഭകളെ ആദരിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |