പരവൂർ : ഇന്ധനത്തിന് അധികസെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയിലും ബഡ്ജറ്റിലെ നികുതി വർദ്ധനയിലും പ്രതിഷേധിച്ച് യു.ഡി.എഫ് പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പന്തംകൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പരവൂർ മണ്ഡലം ചെയർമാൻ എ.ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ നെടുങ്ങോലം രഘു, മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സുധീർകുമാർ, ഡി.സി.സി മെമ്പർ അഡ്വ.ബി.സുരേഷ്, മുൻസിപ്പൽ ചെയർപേഴ്സൺ പി.ശ്രീജ, സുധീർ ചെല്ലപ്പൻ, വി.പ്രകാശ്, മുൻസിപ്പൽ കൗൺസിലർ മാരായ ആർ.ഷാജി,ഗീത,വിജയ്, എസ്.ഗീത, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻപിള്ള, മഹേഷ്, പ്രേംജി, സുരേഷ് കുമാർ, ശിവപ്രകാശ്, ഹക്കിം, അനി അഞ്ചുകല്ലുമ്മൂട്, ഒല്ലാൽസുനി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |